കലി തുള്ളുന്ന കാലവര്‍ഷം, മുറ തെറ്റാതെയെത്തുന്ന പ്രളയം. ഉരുള്‍പൊട്ടിയൊഴുകുന്ന മലകള്‍. അടി തെറ്റുകയാണ് കേരളത്തിന്റെ കാലാവസ്ഥ. പ്രകൃതി അടിമുടി രൂപം മാറുന്നു. ഓരോ കാലവര്‍ഷവും കടന്നുപോകുമ്പോള്‍ മലയടിവാരങ്ങളില്‍ നിന്ന് നിലവിളികള്‍ ഉയരുന്നു. വര്‍ഷാവര്‍ഷം ദുരന്തങ്ങള്‍ പതിവ് കാഴ്ചയെന്ന പോലെ സാധാരണമാവുന്നു.
പുത്തുമലയും പെട്ടിമുടിയും കവളപ്പാറയുമെല്ലാം ഭൂതകാല ദുരന്തപട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടിട്ടും അവ നല്‍കിയ തേങ്ങലുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
എന്തുകൊണ്ടാവാം ദൈവത്തിന്റെ സ്വന്തം നാട് പ്രകൃതിദുരന്തങ്ങള്‍ക്ക് സ്ഥിരം സാക്ഷിയാവുന്നത്? ഇത് ഇങ്ങനെ തുടര്‍ന്നാല്‍ എന്താവും കേരളത്തിന്റെ ഭാവി.. പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ട് തടയാനാവുമോ? എന്തൊക്കെ മുന്‍കരുതലാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.? 2018 മുതല്‍ കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍ ദുരന്തമേഖലകളിലൂടെ സഞ്ചരിച്ച് മാതൃഭൂമി ഡോട്ട് കോം ടീം തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട്..
Content Highlights: documentary on Kerala landslides and floods Mathrubhumi productions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..