കാൽ നൂറ്റാണ്ട് മുമ്പ് കോർപറേഷൻ കയ്യേറിയ ഭൂമി അളന്നു തിരിച്ചപ്പോൾ ജയറാമിന്റെ സ്ഥലത്തിന്റെ അതിര് റോഡിനു നടുവിൽ! 27 വർഷം അധികാരികൾക്കെതിരേ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഫോർട്ടുകൊച്ചി പള്ളുരുത്തി സ്വദേശിയായ ജയറാമിന് സ്വന്തം സ്ഥലത്തിന്റെ അവകാശം ലഭിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ അതിര് സംബന്ധിച്ച പ്രശ്നം കാരണം സ്വന്തം സ്ഥലത്ത് കെട്ടിടം നിർമിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഈ വയോധികൻ.
കോടതി ഉത്തരവ് പ്രകാരം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്നപ്പോഴാണ് ജയറാമിന്റെ സ്ഥലത്തുകൂടിയാണ് പള്ളുരുത്തി നാൽപതടി റോഡ് കടന്നുപോകുന്നതെന്ന് വ്യക്തമായത്. റോഡിൽ ഇദ്ദേഹത്തിന്റെ സ്ഥലത്തിന്റെ അതിര് റവന്യൂ വകുപ്പ് അടയാളപ്പെടുത്തി നൽകിയിട്ടുമുണ്ട്. താൻ വികസനവിരുദ്ധനല്ലെന്നും അന്യായമായി കയ്യേറിയ ഭൂമിയ്ക്ക് സർക്കാർ നയപ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചാൽ മതിയെന്നും ജയറാം പറയുന്നു.
Content Highlights: corporation land acquisition and 27 year long legal battle of jayaram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..