വയനാട് അമ്പലവയൽ സ്വദേശികളായ റെജീഷും നിജിനും ഒരു യാത്രയിലാണ്. ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇവരുടെ യാത്രാലക്ഷ്യം പ്രചോദിപ്പിക്കുന്ന ഒന്നാണ്. യാത്രയിലുടനീളം സമാഹരിക്കുന്ന തുക കൊണ്ട്, ഒരു രൂപാ ആണെങ്കിൽക്കൂടി, ആ പണമുപയോഗിച്ച് വീടില്ലാത്ത, വളരെ പാവപ്പെട്ടവർക്ക് വീടുവെച്ചു കൊടുക്കുക എന്ന ആശയമാണ് ഇരുവർക്കുമുള്ളത്.
കേരളത്തിൽ കാസർഗോഡ് ജില്ലയിലെ പര്യടനം കഴിഞ്ഞ റെജീഷും നിജിനും ഇപ്പോൾ കണ്ണൂരാണ്. കാസർഗോഡുനിന്ന് മാത്രമായി മൂന്നര ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് ഇരുവരും. ലക്ഷ്യത്തിന്റെ ഭാഗമായി അമ്പലവയലിൽ 20 സെന്റ് സ്ഥലം വാങ്ങി പണികൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ഒന്നര വർഷം കൂടി യാത്ര തുടരുമെന്ന് ഇരുവരും പറയുന്നു.
വീടുകൾ ആർക്ക് കൊടുക്കണമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അർഹതപ്പെട്ടവരെ യാത്രയിലൂടെ അന്വേഷിച്ച് കണ്ടുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ. വീടുകൾ ഏൽപ്പിച്ചുകൊടുക്കുന്നിടത്ത് തീരുന്നില്ല ഉദ്യമം, അവർക്ക് തുടർന്ന് ജീവിക്കാനുള്ള വക കണ്ടെത്താൻ എന്തെങ്കിലും സംരഭം തുടങ്ങാനും പദ്ധതിയുണ്ട്. കൂടുതൽ വിശേഷങ്ങൾ റെജീഷും നിജിനും പറയുന്നു.
Content Highlights: all india trip, all india trip in cycle, trip for a cause, sulthan bathery
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..