കാലാവസ്ഥാമാറ്റത്തെ തുടർന്നുള്ള ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് നിയന്ത്രിത അളവിൽമാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണമെന്ന് ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിർദേശം. ഒക്ടോബർമുതൽ മാർച്ച് വരെയുള്ള കാലയളവിൽ കാലാവസ്ഥാമാറ്റത്തെത്തുടർന്നുള്ള പനി സാധാരണമാണ്. പതിനഞ്ചിനും അമ്പതിനുമിടയിലുള്ളവരിലാണ് രോഗബാധ ഏറ്റവുമധികം കണ്ടെത്താറുള്ളത്.
അഞ്ചുമുതൽ ഏഴുവരെ ദിവസങ്ങളാണ് രോഗകാലയളവ്. ആദ്യ മൂന്നുദിവസംമാത്രമേ തീവ്രമായ പനിയുണ്ടാവുകയുള്ളൂ. ചുമ മൂന്നാഴ്ചവരെ നീണ്ടുനിൽക്കാം. രോഗലക്ഷണങ്ങളെത്തുടർന്ന് ചികിത്സയും മരുന്നുകളും സ്വീകരിക്കുന്നതിനുപകരം അസിത്രോമൈസിൻ, അമോക്സിക്ലേവ് തുടങ്ങിയ ആന്റിബയോട്ടിക്കുകൾ രോഗികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നതായി ഐ.എം.എ.യുടെ പത്രക്കുറിപ്പിലുണ്ട്. അമോക്സിലിൻ, നോർഫ്ലോക്സിൻ, ഓഫ്ലാക്സിൻ, ലെവോഫ്ലാക്സിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ രോഗികൾ കഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: usage of antibiotics should limited for climate change diseases IMA warns
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..