ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തുന്ന യുഎസിലെ ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് മൊണ്ടാന. ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമായ ടിക് ടോക്കിന്റെ നിരോധനത്തിന് മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജയന്‍ഫോര്‍ട്ട് അംഗീകാരം നല്‍കി. മൊണ്ടാനയിലെ ജനങ്ങളെ ചൈനീസ് രഹസ്യ നിരീക്ഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ഗവർണർ പറഞ്ഞു. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിരോധനം നിലവില്‍ വരും. ഇത് മൊണ്ടാനയിലെ ജനങ്ങളുടെ അവകാശലംഘനമാണെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം. ചൈനീസ് നിര്‍മിത ആപ്ലിക്കേഷനായതിനാല്‍ തന്നെ ആഗോളതലത്തില്‍ ടിക് ടോക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് ഭരണകൂടങ്ങള്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക് ടോക്ക് ചൈനീസ് ഭരണകൂടത്തിന് കൈമാറുന്നുണ്ടോ എന്നതാണ് പ്രധാന ആശങ്ക. രാജ്യ സുരക്ഷാ സമ്പന്ധിച്ച ആശങ്കകളുന്നയിച്ച് ഇന്ത്യ നേരത്തെ തന്നെ ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് യുഎസിലെ ഒരു സംസ്ഥാനം ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മൊണ്ടാനയിലെ ഉപകരണങ്ങളില്‍ ലഭ്യമായ ആപ്പ് സ്റ്റോറുകളില്‍ ടിക് ടോക് ലഭ്യമാകുന്നത് നിയമലംഘനമാവും. അതേസമയം നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നവരെ ഈ നിരോധനം ബാധിക്കുകയില്ല. ടിക് ടോക്കിന് യുഎസില്‍ 15 കോടി ഉപഭോക്താക്കളുണ്ട്. മൊണ്ടാനയില്‍ തന്നെ 10 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. നിരോധന നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാവും. ഏതാണ്ട് 10,000 ഡോളര്‍ വരെ പിഴ ലഭിച്ചേക്കും. നിയമം അനുസരിച്ച് ടിക് ടോക് തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്നും പിൻവലിക്കാൻ ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ നിർബന്ധിതരാണ്.
Content Highlights: Tiktok ban, Chinese App ban, state banned tiktok
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..