സ്വീഡനിൽ സെക്സ് ഒരു കായിക ഇനമായെന്നും ജൂൺ 8 മുതൽ അവിടെ സെക്സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുകയാണെന്നും ഒരു വാർത്ത വൈറലായിരുന്നു. "സെക്സിനെ ഔദ്യോഗിക കായിക ഇനമാക്കുന്ന ആദ്യ രാജ്യമായി സ്വീഡൻ മാറുന്നു", "ആറാഴ്ച നീണ്ട സെക്‌സ് ചാമ്പ്യൻഷിപ്പ് നടത്തുകയാണ് സ്വീഡൻ" എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് പല ദേശീയ മാധ്യമങ്ങളും വാർത്ത പുറത്തുവിട്ടത്.
ഇത് ശരിക്കും സത്യമാണോ? പൂർണമായി സത്യമല്ല. ഇങ്ങനെ ഒരു മത്സരം നടത്താൻ തീരുമാനമുണ്ടായിരുന്നു. സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ എന്ന അനൗദ്യോഗിക സംഘടനയുടെ ഉടമയായ ഡ്രാഗൺ ബാറ്റിക്കാണ് ഈ ആശയത്തിന് പിന്നിൽ. മനുഷ്യരിൽ ലൈംഗികതയും മാനസികോല്ലാസവും മുൻനിർത്തി ഒരു ചാമ്പ്യൻഷിപ്പ് നടത്താനായിരുന്നു ഇയാളുടെ ആവശ്യം. സ്വീഡനിൽ നിരവധി സ്ട്രിപ് ക്ലബ്ബുകൾ നടത്തുന്നയാളാണ് ഇദ്ദേഹം. എന്നാൽ ഏപ്രിലിൽ സ്വീഡന്റെ ദേശീയ സ്‌പോർട്‌സ് കോൺഫെഡറേഷൻ ഈ അപേക്ഷ നിരസിക്കുകയായിരുന്നു. അപേക്ഷ അംഗീകരിക്കുന്നില്ല, നിരസിച്ചതായി അറിയിക്കുന്നു. ഞങ്ങൾക്ക് മറ്റ് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നാണ് സ്‌പോർട്‌സ് കോൺഫെഡറേഷൻ മേധാവി എറിക്സൺ വ്യക്തമാക്കിയത്
Content Highlights: facts behind Swedish Sex championship
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..