ഗര്‍ഭനിരോധനഗുളിക വിലക്കി ടെക്‌സസ് കോടതി; വിലക്കിയത് 20 വര്‍ഷമായി ഉപയോഗിച്ചുവന്ന മരുന്ന്


1 min read
Read later
Print
Share

യു.എസ്സില്‍ രണ്ടുദശാബ്ദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭനിരോധനഗുളികയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ടെക്സസ് കോടതി.ഗര്‍ഭനിരോധനത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന മിഫ്പ്രിസ്റ്റോണിന്റെ ഉപയോഗത്തിനുള്ള അനുമതിയാണ് ടെക്സസ് കോടതി നിരോധിച്ചത്.ഡൊണാള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായിരുന്ന സമയത്ത് നിയമിതനായ ജഡ്ജി മാത്യു ജസ്‌മെറിക്കാണ് മിഫ്പ്രിസ്റ്റോണിന്റെ ഉപയോഗാനുമതി നിഷേധിച്ചത്.

രാജ്യത്ത് വലിയ വിവാദങ്ങളാണ് മിഫ്പ്രിസ്റ്റോണിന്റെ നിരോധനത്തെത്തുടര്‍ന്ന് ഉണ്ടാകുന്നത്. വിധി സ്ത്രീകളുടെ നീതിനിഷേധിക്കലാണെന്നും അപ്പീല്‍ നല്‍കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചതിനുപിന്നാലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും, നീതിന്യായവകുപ്പും മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ്സില്‍ കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ നടന്ന ഗര്‍ഭനിരോധനങ്ങളുടെ പകുതിയോളം ഈ മരുന്നുപയോഗിച്ചാണ് നടത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Texas court banes usage of mifepristone

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

01:24

നിജ്ജറിന്റെ വധം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകർക്കാൻ; പിന്നിൽ ഐ.എസ്.ഐ. എന്ന് സൂചന

Sep 28, 2023


01:00

ഹാരി പോട്ടറിലെ ഡംബിൾഡോർ ഇനിയില്ല, പ്രശസ്ത നടൻ മൈക്കിൾ ​ഗാംബൻ അന്തരിച്ചു

Sep 28, 2023


Donald Trump

01:20

റിപ്പബ്ലിക്കന്‍ ഡിബേറ്റിൽ നിന്ന് വിട്ടുനിന്നു, ഡൊണാൾഡ് ട്രംപിനെ ഡൊണാൾഡ് ഡക്കെന്നു വിളിച്ച് എതിരാളി

Sep 28, 2023


Most Commented