ഇന്ത്യയിലെ ആദ്യ ഐഫോൺ നിർമാതാക്കളാകാനൊരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമകളായ തയ്വാനിലെ വിസ്ട്രോണ്‍ കോര്‍പ്പറേഷനുമായി മാസങ്ങളായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
ഐഫോണുകളുടെ ഘടകഭാഗങ്ങള്‍ സംയോജിപ്പിക്കുന്നത് പ്രധാനമായും പ്രമുഖ തയ്വാന് കമ്പനികളായ വിസ്ട്രോണും ഫോക്സ്കോണ്‍ ടെക്നോളജീസുമാണ്. വിസ്ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഹൊസൂരിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ഫാക്ടറിയിലെ 10,000 തൊഴിലാളികളും രണ്ടായിരം എന്‍ജിനിയര്‍മാരും ടാറ്റയുടെ ഭാഗമാകും.
രാജ്യത്ത് 100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഇതില്‍ ആദ്യത്തെ ഷോറും മാര്‍ച്ച് ആദ്യപാദത്തില്‍തന്നെ മുംബൈയില്‍ തുടങ്ങും.ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന് നേതൃത്വം നല്കുന്ന മൂന്ന് കമ്പനികളിലൊന്നാണ് വിസ്ട്രോണ്‍.
യുഎസുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും കോവിഡ് മൂലമുള്ള തടസ്സങ്ങളും മൂലം ചൈനയിലെ ഇലക്ട്രോണിക് വ്യവസായം പ്രതിസന്ധിനേരിട്ടപ്പോള്‍ അവരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ടാറ്റയുടെ ഇടപെടല്‍ ശക്തിപകരും.
Content Highlights: tata to assemble iphones in india
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..