രാജ്യത്തെ 750 പെൺകുട്ടികളുടെ സ്വപ്നം, SSLV D2 വിക്ഷേപണം ചരിത്രവിജയം


1 min read
Read later
Print
Share

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച 'ആസാദി സാറ്റ്-2' എന്ന ചെറു ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്

ഐ.എസ്.ആര്‍.ഒ. രൂപം നല്‍കിയ 'സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍' (എസ്.എസ്.എല്‍.വി-ഡി 2) വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച 'ആസാദി സാറ്റ്-2' എന്ന ചെറു ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിളാണ് എസ്.എസ്.എല്‍.വി.

ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-07, അമേരിക്കയിലെ അന്റാരിസ് നിര്‍മിച്ച ജാനസ് വണ്‍, ചെന്നൈയിലെ സ്‌പെയ്സ് കിഡ്സിന്റെ ആസാദി സാറ്റ്-2 എന്നിവയാണ് എസ്.എസ്.എല്‍.വി. വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍.

വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് പിറന്നത്. വിദ്യാർഥിനികൾ രൂപകല്പനചെയ്ത ഉപകരണങ്ങൾ ഇണക്കിയെടുത്ത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചത് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പെയ്‌സ് കിഡ്‌സ് ഇന്ത്യയാണ്. ഭാരം കുറഞ്ഞ ഈ മൂന്ന് ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിന് എസ്.എസ്.എൽ.വി.ക്ക് 13 മിനിറ്റുമതി.

എസ്.എസ്.എല്‍.വി.കൂടി വന്നതോടെ നിലവില്‍ ഐ.എസ്.ആര്‍.ഒ.യുടെ വിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി. പി.എസ്.എല്‍.വി.യും ജി.എസ്.എല്‍.വി.യുമാണ് മറ്റ് രണ്ട് വിക്ഷേപണവാഹനങ്ങള്‍. 56 കോടി രൂപയാണ് എസ്.എസ്.എല്‍.വി.യുടെ നിര്‍മാണച്ചെലവ്. നിര്‍മ്മാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന ഈ വാഹനത്തിന്റെ സവിശേഷത.

Content Highlights: sslv d2 launch becomes a historic triumph

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dubai

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന പള്ളി; വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങി ദുബായ്

Sep 22, 2023


00:55

ഇന്ത്യയ്ക്ക് അഭിമാനം: ചന്ദ്രയാന്‍ 3 ചിത്രം പങ്കുവെച്ച് നാസ

Sep 6, 2023


01:55

പൊളിഞ്ഞ പാലത്തിലൂടെ വഴി കാണിച്ചു, യാത്രികന്‍ വീണുമരിച്ചു; ഗൂഗിള്‍ മാപ്പിനെതിരെ ബന്ധുക്കള്‍ 

Sep 21, 2023


Most Commented