ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങൾക്കാണ് ഖത്തർ ചൊവ്വാഴ്ച സാക്ഷ്യം വഹിക്കുന്നത്. രാത്രി 8.30യ്ക്ക് മൊറോക്കോ സ്പെയിനിനെ നേരിടും. രാത്രി 12.30യ്ക്ക് പോര്‍ച്ചുഗലും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലാണ് മത്സരം.
ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന് പ്രീക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ ക്ഷീണം തീര്‍ക്കാനായിരിക്കും അവരുടെ ശ്രമം. ക്രൊയേഷ്യയെ മറികടന്ന് എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലേക്കുള്ള മൊറോക്കോയുടെ കടന്നുവരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാത്ത അവര്‍ ബെല്‍ജിയത്തെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഇരുടീമുകളും 4-4-3 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത.
എച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മറുവശത്ത് ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയേയും യുറഗ്വായേയും തോല്പിച്ച പോർച്ചുഗൽ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോടു മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് തോറ്റത്. കഴിഞ്ഞ മത്സരത്തിന്റെ 65-ാം മിനിറ്റില്‍ സബ്സിറ്റ്യൂട്ട് ചെയ്തതിന് പിന്നാലെ റൊണാള്‍ഡോയുടെ പെരുമാറ്റത്തില്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് അതൃപ്തനായിരുന്നു. എന്നാല്‍ സ്വിസ്റ്റര്ലന്ഡിനെപ്പോലെ ഉറച്ച പ്രതിരോധമുള്ള ടീമിനെ നേരിടുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിധ്യം ടീമിന് നിര്‍ണായകമാകും.
Content Highlights: spain and portugal eyes at quarter final fifa world cup 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..