റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ തന്റെ വിശ്വസ്തരാൽതന്നെ വധിക്കപ്പെടും. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി നടത്തിയ ഈ പ്രസ്താവന ചർച്ചയാവുകയാണ്.
യുക്രൈനിൽ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ 'ഇയർ' എന്ന ഡോക്യുമെന്ററിയിലാണ് സെലൻസ്‌കിയുടെ ഈ പരാമർശം.നേതാക്കളെ ഒരു തെളിവുമില്ലാതെ കൊന്നു കളയുന്ന കാര്യത്തിൽ റഷ്യ പണ്ടേ കുപ്രസിദ്ധമാണ്. പുടിൻ നടത്തിയ കൊലകളുടെ കുപ്രസിദ്ധ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെലൻസ്‌കിയുടെ പ്രസ്താവന നോക്കിക്കാണേണ്ടത്.
പുതിന്റെ നേതൃത്വം ഉടൻ ദുർബലമായിത്തുടങ്ങുമെന്നും വിശ്വസ്തർതന്നെ അദ്ദേഹത്തിനെതിരെ നീക്കങ്ങൾ നടത്തുമെന്നും സെലൻസ്‌കി അവകാശപ്പെടുന്നു.റഷ്യയ്ക്കുള്ളിൽ നിന്നുതന്നെയാവും പുതിൻ ഭരണത്തിനെതിരായ നീക്കങ്ങൾ തുടങ്ങുക. വേട്ടക്കാർതന്നെ വേട്ടക്കാരനെ വിഴുങ്ങും.
കൊലപാതകിയെ കൊല്ലുന്നതിനുള്ള കാരണം അവർതന്നെ കണ്ടെത്തുമെന്നും സെലൻസ്‌കി പറയുന്നു.റഷ്യ - യുക്രൈൻ യുദ്ധം തുടരുന്നതിനിടെ പുതിന്റെ വിശ്വസ്തരിൽ നിരാശ പടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം.
അതിനിടെ, ക്രീമിയയുടെ നിയന്ത്രണം യുക്രൈൻ വീണ്ടെടുക്കുന്നതോടെ യുദ്ധം അവസാനിക്കുമെന്നും സെലൻസ്‌കി അവകാശപ്പെട്ടിട്ടുണ്ട്. യുക്രൈന്റെ എല്ലാ കോണിലും യുക്രൈൻ പതാക പാറിപ്പറക്കുമെന്നും സെലൻസ്‌കി അവകാശപ്പെട്ടു. ഈ പരാമർശങ്ങളിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Russian President Vladimir Putin will be killed by his inner circle Claims Zelensky
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..