തുടരുന്ന വെടിവെപ്പിനൊരു അറുതിയുണ്ടാകുമോ അമേരിക്കയിൽ ?


1 min read
Read later
Print
Share

സെമി ഓട്ടോമാറ്റിക് തോക്കുകള്‍ വാങ്ങാനുള്ള പ്രായം 18ല്‍ നിന്ന് 20 ആയി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ കരടുനിയമത്തിലുണ്ട്

തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവെപ്പുകള്‍ക്കെതിരേ അമേരിക്കയില്‍ പ്രക്ഷോഭങ്ങള്‍ കനക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തോക്കുകള്‍ വാങ്ങുന്നതിനും കൈവശം വെക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന റെഡ്ഫ്‌ളാഗ് ബില്ലിന്, തോക്കുനിയന്ത്രണ നിയമത്തിന് അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ യുഎസിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മുപ്പതോളം പേർ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്.

തോക്കുനിയമത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ട് നിരവധി പേരാണ് യു.എസില്‍ തെരുവിലിറങ്ങിയിരിക്കുന്നത്. നിങ്ങളിനിയും മാര്‍ച്ച് ചെയ്യൂ എന്ന ആഹ്വാനമാണ് പ്രസിഡന്റ് ബൈഡന്റെ ഭാഗത്തുനിന്നുമുണ്ടായത്. സെമി ഓട്ടോമാറ്റിക് തോക്കുകള്‍ വാങ്ങാനുള്ള പ്രായം 18ല്‍ നിന്ന് 20 ആയി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ കരടുനിയമത്തിലുണ്ട്. ഡെമോക്രാറ്റുകള്‍ നിയമത്തെ ഒറ്റക്കെട്ടായി പിന്താങ്ങുന്നുണ്ടെങ്കിലും സെനറ്റില്‍ നിയമം പാസാകുന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. തോക്കുനിയന്ത്രണനിയമത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള എതിര്‍പ്പ് തന്നെയാണ് പ്രധാന കാരണം.

Content Highlights: redflag bill in us to control gunfire violence

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

01:21

ഫുകുഷിമയില്‍ നിന്ന് പസഫിക്കിലേക്ക് വീണ്ടും ആണവ മലിനജലം ഒഴുക്കാന്‍ ജപ്പാന്‍

Oct 1, 2023


Nobel Prize

01:41

നൊബേൽ സമ്മാനത്തിനായി പതിറ്റാണ്ടുകളുടെ കാത്തിരിപ്പിൽ ശാസ്ത്രജ്ഞർ

Sep 30, 2023


01:49

വിലയില്‍ മാത്രമല്ല, തൊട്ടാലും പൊള്ളും പുതിയ ഐഫോണ്‍ 15

Sep 29, 2023

Most Commented