ജനപ്രിയ സോഷ്യല്‍ ന്യൂസ് അഗ്രഗേഷന്‍ വെബ്സൈറ്റായ റെഡ്ഡിറ്റ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടതായി കമ്പനി അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ സുരക്ഷാ വീഴ്ചയുണ്ടായ വിവരം ഫെബ്രുവരി ഒമ്പതിനാണ് കമ്പനി അറിയിച്ചത്. ഫെബ്രുവരി അഞ്ചാം തീയതി ഹാക്കിങ് നടന്നതായാണ് വിവരം. ഫിഷിങ് എന്ന ഹാക്കിങ് രീതി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കമ്പനി പറയുന്നു. ജീവനക്കാര്‍ വഴിയാണ് ഹാക്കര്‍മാര്‍ റെഡ്ഡിറ്റിന്റെ സെര്‍വറുകളിലേക്ക് കടന്നത്.
എന്നാൽ ഉപയോക്താക്കളുടെ പാസ് വേഡുകളും അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് റെഡ്ഡിറ്റ് അറിയിച്ചു. ചില ഡോക്യുമെന്റുകള്‍, കോഡുകള്‍, ചില ഇന്റേണല്‍ ബിസിനസ് സിസ്റ്റംസ് എന്നിവയിലേക്കാണ് ഹാക്കര്‍മാര്‍ പ്രവേശിച്ചത്. കമ്പനിയുടെ ഇന്‍ട്രാനെറ്റ് ഗേറ്റ് വേയുടെ വ്യാജനുണ്ടാക്കിയാണ് റെഡ്ഡിറ്റിന്റെ ജീവനക്കാരെ കബളിപ്പിച്ച് ഹാക്കര്‍മാര്‍ റെഡിറ്റിന്റെ നെറ്റ്‌വര്‍ക്കിലേക്ക് കടന്നത്. കമ്പനിയിലെ ജീവനക്കാർ ഉപയോഗിക്കുന്ന ഇന്റേണൽ നെറ്റ്വർക്കാണ് ഇത്.
Content Highlights: Reddit Hacked Says Reports, Phishing Identifies in Reddit
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..