പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ യാത്രാമധ്യേ ലോറിയിൽനിന്ന് അപകടകരമായ അളവിൽ അണുവികിരണമുണ്ടാക്കുന്ന വസ്തുവടങ്ങിയ കാപ്‌സ്യൂൾ നഷ്ടമായ വാർത്ത പുറത്തുവന്നത് ഈയടുത്ത ദിവസമാണ്. വികിരണസാധ്യത മുന്നിൽക്കണ്ട് പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇരുമ്പയിരിന്റെ സാന്ദ്രത കണക്കാക്കാനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഭാഗമാണ് നഷ്ടപ്പെട്ട കാപ്‌സ്യൂൾ. ഇതിനായി വ്യാപകതിരച്ചിൽ നടക്കുന്നുണ്ട്.
കൃത്യമായി എന്നാണ് നഷ്ടപ്പെട്ടതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ജനുവരി 12-നാണ് കമ്പനിയുടെ ഗുഡായ് ഡാരി ഖനിയിൽനിന്ന് കാപ്‌സ്യൂളുമായി ട്രക്ക് പുറപ്പെട്ടത്. എന്നാൽ, നഷ്ടപ്പെട്ട വിവരം കരാറുകാരൻ അറിയിക്കുന്നത് 25-നാണ്. കാപ്‌സ്യൂൾ കടത്തിയ ഖനിവ്യവസായ കമ്പനി റിയോ ടിന്റോ ലിമിറ്റഡ് സംഭവത്തിൽ മാപ്പുചോദിച്ച് രംഗത്തെത്തി.
Content Highlights: radioactive capsule missing in Australia after falling off mining truck
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..