യു.പി.ഐ. പേമെന്റുകൾക്ക് സർവീസ് ചാർജായി പ്രത്യേക തുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേക നിരക്ക് ഈടാക്കാനുള്ള നിർദ്ദേശം ആർ.ബി.ഐ. പരിഗണിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഉപയോക്താക്കളിൽനിന്ന് ഇത്തരത്തിൽ തുക ഈടാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ല. സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനവും സാമ്പത്തിക രംഗത്തിന് ഉത്‌പാദന നേട്ടവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് യു.പി.ഐ എന്നും മന്ത്രാലയം പറഞ്ഞു.
Content Highlights: No plans to levy charges on UPI transactions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..