1943 ഒക്ടോബര്‍ 14. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായ ഒരു രഹസ്യദൗത്യത്തിനായാണ് എന്‍ 91 എന്ന ബ്രിട്ടീഷ് അന്തര്‍വാഹിനി പുറപ്പെട്ടത്. 64 നാവികരായിരുന്നു അതിലുണ്ടായിരുന്നത്. മൂന്നുസൈനികരെ ഗ്രീക്ക് ദ്വീപായ കലാമോസില്‍ ഇറക്കണം, ശേഷം ഇജിയന്‍ കടലില്‍ റോന്തുചുറ്റി ലെബനനിലെ ബയ്റുത്തിലെത്തണം. ഇതായിരുന്നു നാവികര്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ നിര്‍ദേശിച്ചത് പ്രകാരം, 1943 ഒക്ടോബര്‍ 17-ന് ആ അന്തര്‍വാഹിനി ബയ്‌റൂത്തില്‍ എത്തിയില്ല. എന്താണ് സംഭവിച്ചത് എന്നറിയാന്‍ അന്വേഷണമായി. അരിച്ചുപെറുക്കി. ഒരു  തുമ്പും കിട്ടിയില്ല. അന്തര്‍വാഹിനി നഷ്ടപ്പെട്ടതായും നാവികര്‍ മരിച്ചതായും ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പിന്നീടിങ്ങോട് പലപ്പോഴായി 14 തിരച്ചിലുകള്‍ അന്തര്‍വാഹിനിക്കായി നടന്നെങ്കിലും നിഗൂഢത നീങ്ങിയില്ല. 81 വര്‍ഷത്തിനിപ്പുറം മറ്റൊരു ഒക്ടോബര്‍ മാസത്തിലാണ് എന്‍ 91-നെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്‌. 
 

To advertise here,