കേരളത്തിലെ കോണ്‍ഗ്രസ് മുസ്ലിം ലീഗ് സഖ്യത്തെ മതേതരത്വം പറഞ്ഞ് കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ടറെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ മതേതരത്വം പറഞ്ഞ് ബിജെപിയെ കുറ്റപ്പെടുത്തുന്ന രാഹുലിന് കേരളത്തില്‍ മുസ്ലിം ലീഗുമായാണ് കൂട്ട് എന്ന തരത്തിലുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്റെ പരിഹാസം.
മുസ്ലിം ലീഗ് പൂര്‍ണ്ണമായും മതേതരപാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ലെന്നും ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും ആയിരുന്നു രാഹുലിന്റെ പ്രതികരണം. വാഷിങ്ടണ്‍ ഡി.സിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
Content Highlights: muslim league a secular party says rahul gandhi bjp criticised the statement
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..