രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനത്തോടെ തുറക്കും. ഇതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് അധികൃതര്‍. കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സിസിടിവി, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ അന്തിമഘട്ടത്തിലാണ്. 22 കിലോമീറ്റര്‍ നീളം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റര്‍ ദൂരം കടലിന് മുകളിലൂടെയാണ്. മധ്യമുംബൈയിലെ സെവ്രിയില്‍ നിന്ന് ആരംഭിച്ച് നവിമുംബൈയിലെ ചിര്‍ലെയില്‍ അവസാനിക്കുന്ന ഈ പാലം തുറക്കുന്നതോടെ മുംബൈയില്‍ നിന്ന് നവിമുംബൈയിലേക്ക് 20 മിനിറ്റ് കൊണ്ട് എത്താനാകും. 18000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല.
Content Highlights: longest Sea bridge at Mumbai will be inaugurated this month
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..