ജോലിത്തിരക്കോ ടെന്‍ഷനോ ഒക്കെക്കാരണം ഉറക്കം കുറവുള്ള കൂട്ടത്തിലാണോ നിങ്ങള്‍. എങ്കില്‍ അധികം വൈകാതെ നിങ്ങളൊരു ഹൃദ്രോഗിയായി മാറിയേക്കും. സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. യു.കെ. ബയോബാങ്കിലെ മൂന്നുലക്ഷത്തിലധികം മധ്യവയസ്‌കരിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
കുറച്ച് മാത്രം ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനത്തില്‍ തെളിഞ്ഞത്. സ്ഥിരമായി കുറഞ്ഞസമയം ഉറങ്ങുന്നത് മധ്യവയസ്‌കരുടെയും പ്രായമായവരുടെയും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായാണ് കാണുന്നതെന്ന് സിഡ്‌നി സര്‍വകലാശാല പ്രൊഫസര്‍ ഇമ്മാനുവല്‍ സ്റ്റമതകിസ് പറയുന്നു.
Content Highlights: sleeplessness, heart disease, uk biobank, university of sydney, university of southern denmark
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..