പേരില്‍ മാത്രം ഹൈടെക്കുള്ള പ്രസ്ഥാനമാണ് കെഎസ്ആര്‍ടിസി എന്നൊരു ചീത്തപ്പേര് അവര്‍ക്ക് പണ്ടേ ഉണ്ട്. എങ്കിലും ടിക്കറ്റിന് പൈസ കൊടുക്കാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം വരുന്നു എന്ന കാര്യം അത്ര ചെറുതായി ആരും എടുക്കേണ്ട.
ബസില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യില്‍ ചില്ലറയില്ലാതെ പെട്ടുപോയവരില്‍ ചിലരെങ്കിലും ആഗ്രഹിച്ചുപോയിട്ടുണ്ടാകും ആന വണ്ടിയിലും ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് പൈസ കൊടുക്കാന്‍ പറ്റിയെങ്കില്‍ എന്ന്.
ഫോണ്‍ പേയാണ് ഈ ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിയിസിയില്‍ എത്തിയിരിക്കുന്നത്.
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇനി മുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക നല്‍കാം. പണം കൊടുത്തുവെന്ന് കാണിക്കുന്നമെസേജ് കണ്ടക്ടറെ കാണിച്ചാല്‍ മതി.
ഡിസംബര്‍ 28 മുതല്‍ പുതിയ സംവിധാനം നടപ്പിലാവും.
Content Highlights: KSRTC starting UPI payments for ticket
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..