കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാജ്യത്ത് സൂചികകൾ വലിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച മാത്രം ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമായത് ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപ! ഇന്ത്യൻ വിപണിയ്ക്ക് എന്താണ് സംഭവിക്കുന്നത്? വിപണിയുടെ ഈ തകർച്ചയ്ക്കു പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണ്.
ഒന്ന് ആഗോളതലത്തിൽ വർധിച്ചുവരുന്ന പണപ്പെരുപ്പം, യുഎസിലെ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കായ 8.6ശതമാനത്തിലെത്തിക്കഴിഞ്ഞു. മറ്റൊന്ന് വിലക്കയറ്റത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡറൽ റിസർവ് ദ്രുതഗതിയിൽ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ഭീതി. പ്രതീക്ഷിച്ചിരുന്ന അര ശതമാനത്തേക്കാൾ നിരക്ക് വർധിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകർ ഇന്ത്യൻ നിക്ഷേപങ്ങൾ പിൻവലിക്കുന്നതുമാണ് മറ്റുകാരണങ്ങൾ.
Content Highlights: Indian Stock Market Sensex And Nifty Close Lower For The Third Straight Session
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..