ഏതാണ്ട് 50 കിലോയോളം തൂക്കം വരുന്ന ബാറ്ററിയും എൻജിനും. പടുകൂറ്റൻ ട്രക്കുകൾക്കും മറ്റ് സുരക്ഷാവാഹനങ്ങൾക്കും എത്തിച്ചേരാൻ കഴിയാത്തിടത്ത് രക്ഷാപ്രവർത്തനം നടത്താനുള്ള കഴിവ്. 10 കിലോമീറ്റർ വരെ യാതൊരു തടസ്സവുമില്ലാതെ ശരീരത്തിൽ ഇത് ധരിച്ച് വായുവിലൂടെ ഒരാൾക്ക് സഞ്ചരിക്കാൻ കഴിയും. ഹെലികോപ്റ്ററോ വിമാനമോ അല്ല. ഇന്ത്യൻ സൈന്യം സ്വന്തമാക്കാൻ പദ്ധതിയിടുന്ന പുതിയ പടക്കോപ്പാണിത്. ജെറ്റ് പാക്ക് സ്യൂട്ട്.
ധരിച്ചിരിക്കുന്ന ആൾക്ക് അന്തരീക്ഷത്തിലൂടെ ചലിക്കാനാവുന്ന തരത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ടുകളുടെ നിർമിതി. വാതകമോ ദ്രാവകമോ ഉപയോഗിച്ച് ഇത് പറത്താനാകും. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അടിയന്തരമായി 48-ഓളം ജെറ്റ് പാക്ക് സ്യൂട്ടുകൾ വാങ്ങാനുള്ള പ്രപ്പോസൽ സേന തയ്യാറാക്കിക്കഴിഞ്ഞു. പട്രോളിങ്ങും അതിർത്തി നിരീക്ഷണവും കൂടുതൽ ആയാസരഹിതമാക്കാൻ സ്യൂട്ടുകൾ സഹായിക്കും. അങ്ങനെ അതിർത്തി നിരീക്ഷണം കൂടുതൽ മെച്ചപ്പെടുത്താനും സൈന്യത്തെ കൂടുതൽ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ജെറ്റ്പാക്ക് സ്യൂട്ടുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ആർമി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്സൊല്യൂട്ട് കോംപോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കുന്ന സ്യൂട്ടുകളായിരിക്കും സൈന്യം വാങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: indian army gets jetpack suits
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..