രാജ്യത്തെ 40 ശതമാനത്തിലധികം സമ്പത്ത് ഒരുശതമാനം മാത്രംവരുന്ന അതിസമ്പന്നരുടെ കൈവശമാണെന്ന് പഠനം. സാമ്പത്തികശേഷി തീരെക്കുറഞ്ഞ 50 ശതമാനത്തിന്റെ മൊത്തം സമ്പത്തിന്റെ 13 ഇരട്ടി വരും ഇതെന്നും സന്നദ്ധസംഘടനയായ ഒക്സ്ഫാമിന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ ദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ‘സർവൈവൽ ഓഫ് ദി റിച്ചസ്റ്റ്: ദി ഇന്ത്യ സപ്ലിമെന്റ്’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
നികുതി കൂടുതൽ നൽകുന്നത് സമ്പന്നരാണെന്നാകും നമ്മൾ കരുതുന്നത്. അങ്ങനെയല്ല, ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനത്തിന്റെ 64 ശതമാനവും നൽകുന്നത് താഴെത്തട്ടിലുള്ള 50 ശതമാനംപേരാണ്. ഏറ്റവും മുകൾത്തട്ടിലുള്ള പത്തുശതമാനംപേർ നൽകുന്നത് നാലുശതമാനം വിഹിതമാണ്.
രാജ്യത്തെ മൊത്തം സമ്പത്തിന്റെ 61.7 ശതമാനവും അതിസമ്പന്നരായ 5 ശതമാനം പേരുടെ കൈവശമാണെന്നും പഠനത്തിൽ പറയുന്നു.
പുരുഷന്മാർ ഒരു രൂപ സമ്പാദിക്കുന്നിടത്ത് സ്ത്രീകൾ ലഭിക്കുന്നത് 63 പൈസയാണ് സമ്പാദിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: India's richest 1% own more than 40% of total wealth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..