ഇനി മുതൽ പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിക്കണം. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ആശാ വർക്കർമാർ നിലവില്‍ വീടുകളില്‍നിന്ന് ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരെയായിരിക്കും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാനും ചുമതലപ്പെടുത്തുക. പല നിയമലംഘനങ്ങളും ചിലപ്പോഴൊക്കെ മൂടിവെക്കാറുണ്ട്. ഇത് തടയുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ഗാര്‍ഹികപീഡനം, ശൈശവവിവാഹം, ബാലാവകാശലംഘനം, ബാലവേല, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ഭിന്നശേഷിക്കാര്‍ നേരിടുന്ന നിയമലംഘനങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തേണ്ടത്.
Content Highlights: health workers should also find crimes and violations from now on
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..