ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ ലോകമൊന്നാകെ കണ്ണുചിമ്മാതെ കണ്ടിരുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഒരു അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയിരിക്കുകയാണ്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന സെര്‍ച്ച് ട്രാഫിക് രേഖപ്പെടുത്തിയെന്നും ലോകമൊന്നാകെ ഒരൊറ്റ കാര്യം മാത്രം തിരഞ്ഞതുപോലെയാണെന്നും സുന്ദര്‍ പിച്ചൈ കുറിച്ചു.
Content Highlights: goodle achieves rare record on the night messi and his team lifted the crown
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..