ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍. ഇക്കാരണം കൊണ്ടു തന്നെ ജി മെയില്‍ ആപ്പിന് ജനപ്രീതിയേറെയാണ്. ലളിതമായ ഇന്റര്‍ഫെയ്‌സാണ് ഉപയോക്താക്കളെ ജി മെയില്‍ ആപ്പില്‍ നിലനിര്‍ത്തുന്നത്. ഇപ്പോൾ ജി മെയിലിന്റെ മൊബൈല്‍ ആപ്പില്‍ വലിയ മാറ്റങ്ങള്‍ വരാൻ പോവുകയാണ്.
ജി മെയില്‍ ഉപയോക്താക്കള്‍ക്ക് ഇന്‍ബോക്‌സ് ഉപയോഗിക്കുന്നതിനും ഇ മെയിലുകള്‍ തിരയുന്നതിനുമെല്ലാമായി മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സംവിധാനങ്ങള്‍ വിന്യസിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. പുതിയ സംവിധാനം എത്തുന്നതോടെ ജി മെയിലില്‍ ഉപഭോക്താവ് ഒരു കാര്യം തിരയുമ്പോള്‍ ടോപ്പ് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടും.
മെഷീന്‍ ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുന്നത്. ഉപഭോക്താവ് എന്താണ് തിരയുന്ന കാര്യത്തിന് അനുസരിച്ചായിരിക്കും ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുക.
Content Highlights: Gmail Google adds machine learning models to help with searching emails on phone
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..