ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഇന്ന് കളത്തില്‍. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് പോളണ്ടിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും സെനഗലുമാണ് പോരാട്ടം. ഈ മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ഫ്രാന്‍സും പോളണ്ടും ഇതുവരെ 16 തവണയാണ് മുഖാമുഖം വന്നത്. എട്ടുതവണ ഫ്രാന്‍സും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചു മത്സരങ്ങള്‍ സമനിലയിലായി. പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും തോറ്റു. ഫ്രാന്‍സ് ടുണീഷ്യയോടും പോളണ്ട് അര്‍ജന്റീനയോടും. 4-2-3-1 ശൈലിയിലാകും ഫ്രാന്‍സ് കളത്തിലിറങ്ങുക. പോളണ്ട് 4-4-2 ശൈലിയിലായിരിക്കും കളിക്കുക.
തോല്‍വിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഒരു തോല്‍വിയോടെ സെനഗലും. രണ്ടാം തവണയാണ് സെനഗല്‍ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കന്‍ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി: 4-3-3 ശൈലിയിലാകും ഇംഗ്ലണ്ട് കളിക്കുക. സെനഗലിന്റേത് 4-2-3-1 ശൈലിയാകും
Content Highlights: france and england on field today eyeing worldcup quarter
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..