'ഈറ്റ് റൈറ്റ് കേരള'യുമായി ഭക്ഷ്യവകുപ്പ്; നല്ല ഭക്ഷണം ഇനി വിരല്‍ത്തുമ്പില്‍


1 min read
Read later
Print
Share

ആപ്പില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ ഭക്ഷ്യവകുപ്പിന്റെ ഓഡിറ്റര്‍മാര്‍ പരിശോധന നടത്തും. ഇതുപ്രകാരമാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കുക.

കേരളത്തിലുടനീളം സുരക്ഷിതവും രുചികരവുമായ ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടുത്തി 'ഈറ്റ് റൈറ്റ് കേരള' എന്ന ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോട്ടലുകളാണ് മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 1700 ഹോട്ടലുകളാണ് ആപ്പിലുള്ളത്. കൂടുതല്‍ ഹോട്ടലുകള്‍ വരുദിവസങ്ങളില്‍ ഉള്‍പ്പെടുത്തും. ആപ്പില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ ഭക്ഷ്യവകുപ്പിന്റെ ഓഡിറ്റര്‍മാര്‍ പരിശോധന നടത്തും. ഇതുപ്രകാരമാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കുക. നിലവില്‍ പട്ടികയിലുള്ള ഭക്ഷണശാലകള്‍ സ്വമേധയാ മുന്നോട്ടുവന്ന് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടവയാണ്. ബേക്കറികള്‍, ഇറച്ചിക്കടകള്‍ തുടങ്ങിയവയേയും വരുംദിവസങ്ങളില്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. ആപ്പില്‍ ഇടംനേടുന്നതിനായി സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നേടണം. അംഗീകൃത ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസറില്‍ നിന്നും ജീവനക്കാര്‍ പരിശീലനം നേടിയിരിക്കണം. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചെങ്കില്‍ മാത്രമേ ആപ്പില്‍ സ്ഥാനം നേടാന്‍ കഴിയുകയുള്ളൂ. അന്‍പതില്‍ കൂടുതല്‍ ചോദ്യങ്ങളാണ് റേറ്റിങ് നല്‍കാനായി തയ്യാറാക്കിയിട്ടുള്ളത്. എംപാനല്‍ ഏജന്‍സികള്‍ നടത്തുന്ന പരിശോധനയില്‍ 81 മുതല്‍ 100 വരെ പോയന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച റേറ്റിങ് കിട്ടും. 61 മുതല്‍ 80 വരെ വളരെ മികച്ചത്, 41 മുതല്‍ 60 വരെ മികച്ചത് എന്നിങ്ങനെയാണ് റേറ്റിങ്.ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായാണ് കേരളത്തിലും ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരാതികള്‍ പരിഹരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. മന്ത്രി വീണാ ജോര്‍ജ്ജാണ് ആപ്പ് ഉദ്ഘാടനം ചെയ്തത്.

Content Highlights: food safety dept., government of Kerala, Food safety app launch, ratings for hotels

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

01:49

വിലയില്‍ മാത്രമല്ല, തൊട്ടാലും പൊള്ളും പുതിയ ഐഫോണ്‍ 15

Sep 29, 2023


01:18

ബഹിരാകാശത്ത് കുടുങ്ങിയ മൂന്ന് സഞ്ചാരികൾ സുരക്ഷിതരായി മടങ്ങിയെത്തി

Sep 29, 2023


01:00

ഹാരി പോട്ടറിലെ ഡംബിൾഡോർ ഇനിയില്ല, പ്രശസ്ത നടൻ മൈക്കിൾ ​ഗാംബൻ അന്തരിച്ചു

Sep 28, 2023


Most Commented