ഇനിമുതൽ പ്രാദേശികഭാഷകളിലും ഇ-മെയിൽ വിലാസം ലഭ്യമാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇംഗ്ലീഷ് വശമില്ലാത്തവർക്കും അനായാസം ഇന്റർനെറ്റ് ഉപയോഗിക്കാൻ സാഹചര്യമൊരുക്കുക എന്നതാണ് ഇതിലൂടെ ഗവൺമെന്റ് ലക്ഷ്യം വെയ്ക്കുന്നത്. സാർവത്രിക സ്വീകാര്യത (യൂണിവേഴ്സൽ അക്സപ്റ്റൻസ്) ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ഒരുമാസത്തിനകം രാജ്യത്തുടനീളം പദ്ധതി നടപ്പാക്കുമെന്ന് ഐ.ടി. അഡീഷണൽ സെക്രട്ടറി ഭുവനേശ് കുമാർ അറിയിച്ചു.
പദ്ധതി നടപ്പാകുന്നതോടെ സർക്കാർ വെബ്സൈറ്റുകളിൽ ഉൾപ്പെടെ രാജ്യത്തെ മുഴുവൻഭാഷകളിലും ഈ സേവനം ലഭ്യമാകും. നിലവിൽ ഇംഗ്ലീഷ് ഇതരഭാഷകളിൽ ഇ-മെയിലോ, ഡൊമെയ്ൻ നാമങ്ങളോ നമുക്ക് ക്രിയേറ്റ് ചെയ്യാൻ സാധിക്കില്ല.
ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സ് (ഐ.സി.എ.എൻ.എൻ.), യൂണിവേഴ്‌സൽ അക്സപ്റ്റൻസ് സ്റ്റിയറിങ് ഗ്രൂപ്പ് (യു.എ.എസ്.ജി.), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ.) എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Email will be available in local language soon
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..