കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞാലും വരുന്ന 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ആഗോള താപ വര്‍ധനവ് 1.5 ഡിഗ്രി മറികടക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍മിതബുദ്ധി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ബഹിര്‍ഗമനം അടുത്ത ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ നമ്മുടെ ഭൂമി വ്യവസായിക വിപ്ലവത്തിന് മുമ്പുള്ള സമയത്തെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് ചൂടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2060 ആകുമ്പോഴേക്കും ഇത് നടക്കാനുള്ള സാധ്യത അഞ്ചില്‍ നാലാണെന്നാണ് പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലുള്ളത്.
Content Highlights: global warming increase, AI studies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..