ആധാറും പാന്‍ നമ്പറും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ബന്ധിപ്പിക്കാനുള്ള സമയപരിധി മൂന്നു മാസം കൂടി നീട്ടി. ജൂണ്‍ 30 ആണ് പുതുക്കിയ തീയതി. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ആണ് തീയതി നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. 2023 മാര്‍ച്ച് 31 നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേ നിര്‍ദേശിച്ചിരുന്നത്.
1000 രൂപ പിഴ അടച്ച് ആധാറും പാനും ലിങ്ക് ചെയ്യാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ ബന്ധിപ്പിക്കാത്ത പാനും ആധാറും പ്രവര്‍ത്തനരഹിതമാകുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ് അത്യാവശ്യമാണ്.
Content Highlights: aadhaar, pan, permanent account number, tax return, aadhar pan card linking
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..