കാനഡയില്‍ ഇനി മുതല്‍ ഓരോ സിഗരറ്റിലും പുകയില കാന്‍സറിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ടാകും. ഒരുവര്‍ഷം 48,000 കാനഡക്കാരാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്. പുകവലിശീലം ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാനഡ ആരോഗ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങിയത്.
ഓരോ ശ്വാസത്തിലും വിഷം എന്നര്‍ഥം വരുന്ന 'പോയ്‌സണ്‍ ഇന്‍ എവരി പഫ്' എന്നാണ് സിഗരറ്റുകളില്‍ പ്രിന്റ് ചെയ്യുക. ഓഗസ്റ്റ് ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നതെങ്കിലും സാധാരണ വലിപ്പമുള്ള സിഗരറ്റുകളില്‍ ജൂലായ് 31-നുള്ളില്‍ മുന്നറിയിപ്പ് പ്രിന്റ് ചെയ്യണം. ചെറിയ ചുരുട്ടുകളാണെങ്കില്‍ 2025 ഏപ്രില്‍ മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ പുകയില ഉപയോഗം 2035-നുള്ളില്‍ അഞ്ചുശതമാനം കുറയ്ക്കുക എന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം.
Content Highlights: Canada will start putting health warnings on individual cigarettes
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..