ഓണ്‍ലൈന്‍ ഗെയ്മിങ്; ബയോമെട്രിക്‌സ് സംവിധാനം ഏര്‍പ്പെടുത്താൻ കേന്ദ്രം


പ്രായപൂർത്തിയാകാത്തവരും വ്യാപകമായി ഇത്തരം ഗെയിമുകൾ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നിർദേശം

ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും വ്യാപകമായി ഇത്തരം ഗെയിമുകൾ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നിർദേശം.

അതത് ഐ.ഡി.കളിൽ രജിസ്റ്റർ ചെയ്ത ഫെയ്സ് ഐഡി അടിസ്ഥാനമാക്കിയാണ് ബയോമെട്രിക്സ് പ്രവർത്തിക്കുക. അച്ഛനമ്മമാരുടെയും മറ്റു മുതിർന്നവരുടെയും മുഖം രജിസ്റ്റർ ചെയ്ത ഐ.ഡി.കൾ ഉപയോഗിച്ച് കുട്ടികൾ ഗെയിമുകൾ കളിക്കുന്നത് ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ചൈനയിൽ പ്രചാരത്തിലുള്ള രീതി ഇതിനായി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ ഗെയിമുകൾ കളിച്ച് ഒട്ടേറെപ്പേർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജീവനൊടുക്കുകയും ചെയ്ത സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിരുന്നു.



Content Highlights: biometric login to be introduced in online games to control children access without guidance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented