രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ചേതക്ക് പ്രീമിയം 2023 എഡിഷന്‍ രാജ്യത്ത് അവതരിപ്പിച്ചു. ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങളോടെയാണ് പ്രീമിയം മോഡല്‍ എത്തിയിരിക്കുന്നത്. 1.52 ലക്ഷം രൂപയാണ് പ്രീമിയം 2023 മോഡലിന്റെ എക്സ് ഷോറൂം വില. നിലവില്‍ ഉണ്ടായിരുന്ന മോഡലിന്റെ എക്സ്ഷോറൂം വില 1.22 ലക്ഷമാണ്. കോര്‍സ് ഗ്രേ, മാറ്റ് കരീബിയന്‍ ബ്ലൂ, സാറ്റിന്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് പ്രീമിയം മോഡല്‍ ലഭ്യമാകുന്നത്. നിലവിലുള്ള പതിപ്പിനേക്കാള്‍ മികച്ച, പല നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്‍.സി.ഡി കണ്‍സോള്‍, പ്രീമിയം ടുടോണ്‍ സീറ്റ്, ബോഡികളര്‍ റിയര്‍ വ്യൂ മിററുകള്‍, സാറ്റിന്‍ ബ്ലാക്ക് ഗ്രാബ് റെയില്‍, മികച്ച പില്യണ്‍ ഫുട്‌റെസ്റ്റ് കാസ്റ്റിംഗുകള്‍ എന്നിവയാണ് പ്രീമിയം മോഡലിനെ മികച്ചതാക്കുന്നത്. കൂടാതെ ചാര്‍ക്കോള്‍ നിറത്തിലേക്ക് മാറ്റിയ ഹെഡ്‌ലാമ്പ് കേസിംഗ്, ഇന്‍ഡിക്കേറ്ററുകള്‍, സെന്‍ട്രല്‍ ട്രിം ഘടകങ്ങള്‍ എന്നിവയും പ്രീമിയം വേര്‍ഷനില്‍ ഉണ്ട്. ഏകദേശം നാല് മണിക്കൂറില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ പ്രീമിയം വേര്‍ഷന് കഴിയും. കൂടാതെ ഓണ്‍ ബോര്‍ഡ് ചാര്‍ജറും ലഭിക്കും. ഏപ്രില്‍ മുതല്‍ വിതരണം ആരംഭിക്കുന്ന 2023 ചേതക് ഇലക്ട്രികിനായുള്ള ബുക്കിങ്ങുകള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു 2023 ജനുവരി വരെ ചേതക് ഇ.വിയുടെ മുപ്പത്തിഎട്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒന്ന് മോഡലുകള്‍ വിറ്റ് പോയതായി കമ്പനി പറയുന്നു.
Content Highlights: bajaj auto mobiles about to launch their premium electric scooter
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..