ദക്ഷിണ യൂറോപ്പിലെയും ഉത്തര ആഫ്രിക്കയിലേയും മോശം കാലാവസ്ഥ വിളവെടുപ്പിലുണ്ടാക്കിയ പ്രതിസന്ധി ഇപ്പോൾ സാരമായി ബാധിച്ചിരിക്കുന്നത് ബ്രിട്ടനെയാണ്. അവിടുത്തെ സൂപ്പർ മാർക്കറ്റുകളിൽ ചില പച്ചക്കറികളും പഴങ്ങളും കിട്ടാനില്ല. കൂട്ടത്തിൽ തീരെയില്ലാത്തത് തക്കാളിയാണ്. കാലാവസ്ഥ വ്യതിയാനം തന്നെയാണ് വിളവെടുപ്പിനെ സാരമായി ബാധിക്കുന്നതെന്നാണ് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം വ്യക്തമാക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന തക്കാളിപ്പെട്ടികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ നിറയെ പ്രചരിക്കുന്നത്.
മൊറോക്കയിലും സ്പെയിനിലും കൃഷി ചെയ്യുന്ന തക്കാളികളാണ് ശൈത്യകാലത്ത് കൂടുതലായും യു.കെയിലേക്കെത്തുന്നത്. രണ്ടിടങ്ങളിലും ചൂട് വർദ്ധിച്ചത് വിളകളെ സാരമായി ബാധിച്ചു. ചൂട് മാറി തണുത്ത കാലാവസ്ഥയായപ്പോൾ വിളകൾ പാകമാനുള്ള സമയം വർദ്ധിച്ചതും ഉത്പാദനം മന്ദഗതിയിലാക്കി. ഇതുമൂലം വിതരണ ശൃഖംലയിലും പ്രതിസന്ധികളുണ്ടായിരിക്കുകയാണ്. ഇതിനിടയിലും കൃഷിക്കാരുമായുള്ള സഹകരണത്തിലൂടെ ആവശ്യക്കാരിലേക്ക് സാധനങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ് സൂപ്പർമാർക്കറ്റുകൾ
Content Highlights: availability of tomato reduced in Britain
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..