കോഴിക്കോട് നഗരത്തില്‍ വന്നവരൊക്കെ അശോക ആശുപത്രി കണ്ടിരിക്കും, ഇല്ലെങ്കില്‍ കേട്ടിട്ടെങ്കിലും ഉണ്ടാവും. പ്രസവത്തിന് പണ്ടുകാലംതൊട്ടേ പേരുകേട്ട ഈ ആശുപത്രി ഓര്‍മയാവുകയാണ്. ഒപ്പം മാനത്ത് നോക്കി നാഴികയും വിനാഴികയും ഗണിച്ചിരുന്ന കാലം മുതല്‍ നഗരത്തെ 24 മണിക്കൂറും സമയം അറിയിച്ച് ഓടി കൊണ്ടിരുന്ന വിയന്ന ക്ലോക്കും.
റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റപ്പെടും. ഇതോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ അശ്വിന്‍ രാമകൃഷ്ണന്‍ പറഞ്ഞു.
Content Highlights: asoka hospital kozhikode, kozhikode news, operation theatre, ashwin ramakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..