മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരായുസ് ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റ് എന്ന മഹാനടന്‍ അരങ്ങൊഴിഞ്ഞത്. തൃശ്ശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നച്ചന്‍ എന്ന സിനിമാ ലോകം സ്നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ജീവിതവേഷം അഴിച്ച് യാത്രയായത്.
അഞ്ഞൂറിലേറെ സിനിമകള്‍ അത്രയും തന്നെ കഥാപാത്രങ്ങള്‍. മാന്നാര്‍ മത്തായിയും കിട്ടുണ്ണിയും കെ.കെ. ജോസഫും കെ.ടി. മാത്യുവും ഇനാശുവും പണിക്കരും ശങ്കരന്‍കുട്ടി മേനോനും അയ്യപ്പന്‍ നായരും പൊതുവാളും വാര്യറും ഫാ. തരക്കണ്ടവും ഡോ. പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് ഈ മഹാനടന്റെ മടക്കം.
Content Highlights: actor innocent, thrissur, lakeshore hospital, mannar mathai, dr pasupathy, actor innocent comedies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..