15 വര്‍ഷം മുമ്പുള്ള ആദ്യത്തെ മോഡല്‍ ഐഫോണ്‍ ലേലം ചെയ്ത് വില്‍ക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കക്കാരിയായ കാരെന്‍ ഗ്രീന്‍. തുറന്നു പോലും നോക്കാത്ത ആ ഫോണിന് അവര്‍ വിലയിട്ടത് 50000 ഡോളറാണ്, ഏകദേശം 41 ലക്ഷം രൂപ. 2007 ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ഐഫോണിന് മൂന്നര ഇഞ്ച് ടച്ച് സ്‌ക്രീനും രണ്ട് മെഗാപിക്‌സല്‍ ക്യാമറയും എട്ട് ജിബി സ്റ്റോറേജുമാണ് ഉള്ളത്. അന്ന് 599 ഡോളര്‍ വിലയുണ്ടായിരുന്ന ആ ഫോണാണ് ഇന്ന് അര ലക്ഷം ഡോളറിന് വില്‍ക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ അന്ന് 49,225രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇന്ന് വില്‍ക്കാന്‍ പോകുന്നത് 41 ലക്ഷം രൂപയ്ക്കാണ്.
Content Highlights: first generation iphone worth 41 lakhs, auction, US
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..