കോട്ടയം വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചിട്ട് 70 വർഷം പിന്നിടുന്നു. അത്രയും കാലം കൊണ്ട് അവിടെ അടിഞ്ഞുകൂടിയത് ഏതാണ്ട് 30,000 ടൺ മാലിന്യമാണ്. പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ പ്രതിഷേധത്തെത്തുടർന്ന് 2013 ഡിസംബർ 31ന് കേന്ദ്രം അടച്ചുപൂട്ടി. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഒരറുതിയായെങ്കിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളും മറ്റും അവിടെ ഇപ്പോഴും മണ്ണ് മൂടിക്കിടക്കുന്നു .
എഴുപതോളം കുടുംബങ്ങൾ ഉള്ള ശാന്തിഗ്രാം കോളനിയും സ്കൂളുകളും ആശുപത്രികളും എല്ലാം ഇതിനു സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലം ആയാൽ ഇവിടെനിന്നുള്ള മലിനജലം ഒഴുകി പ്രദേശത്തുള്ള കിണറുകളും മറ്റ് ജലസ്രോതസ്സുകളും മലിനമാകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. വേനൽ കടുത്തതോടെ തീപിടുത്തം ഉണ്ടാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
Content Highlights: vadavathoor dumping yard crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..