തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇനി എട്ടുദിവസം മാത്രം. ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വിജയചരിതം തുടരാനും 100 സീറ്റ് തികയ്ക്കാനുമുള്ള ശക്തമായ പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. തിരിച്ചടികള്‍ക്കിടയില്‍ ഒരു വിജയത്തിന്റെ മരുപ്പച്ച തേടി യു.ഡി.എഫ്. വോട്ടിങ് ശതമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിച്ച് ബി.ജെ.പി.
ഒരു വശത്ത് സഹതാപതരംഗം ഉപയോഗപ്പെടുത്താന്‍ യു.ഡി.എഫ്. ശ്രമിക്കുമ്പോള്‍ മറുവശത്ത് ക്രിസ്ത്യന്‍ വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നു. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വിവാദം കത്തിനില്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഹിതപരിശോധനയായി തൃക്കാക്കര മാറുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറയ്ക്കാന്‍, കൂടുതല്‍ വോട്ട് നേടേണ്ട അനിവാര്യത ബി.ജെ.പിക്കുണ്ട്.
സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുകയും ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എന്തായിരിക്കും മണ്ഡലത്തില്‍ ട്വന്റി ട്വന്റി - എ.എ.പി. സഖ്യം ഉണ്ടാക്കുന്ന ഇംപാക്ട്? സഭയുടെ സ്ഥാനാര്‍ഥിയെന്ന വ്യാഖ്യാനത്തോടെ ജോ ജോസഫ് അവതരിപ്പിക്കപ്പെടുമ്പോള്‍ അത് സി.പി.എമ്മിനുണ്ടാക്കുക ഗുണമോ ദോഷമോ? പിണറായിക്കും വി.ഡി. സതീശനും കെ. സുധാകരനും ഒരുപോലെ നിര്‍ണായകമായ പോര് മുറുകുമ്പോള്‍ ആരുടെ കൂടെ നില്ക്കും തൃക്കാക്കര?
Content Highlights: Thrikkakara by election, christian vote band, Twenty20, Pinarayi Vijayan, VD Satheesan, K Sudhakaran
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..