കേരളത്തിലെ എല്ലാ ഹോസ്റ്റലുകളിയെയും സമയ പരിധി മാറ്റാൻ തയ്യാറാവണം എന്ന് ആവശ്യം ശക്തമാക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. ആൺ കുട്ടികളെ പോലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ സമയ നിയന്ത്രണം മാറ്റണം എന്ന് പറഞ്ഞപ്പോൾ ആൺ കുട്ടികളെ കൂടി പൂട്ടിയിടുന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ചത്. സുരക്ഷയുടെ പേരു പറഞ്ഞാണ് ഇപ്പോൾ സർക്കാർ കളിക്കുന്നത്. സുരക്ഷ ഉറപ്പിക്കാൻ വിദ്യാർത്ഥികളെ അല്ല പൂട്ടിയിടെണ്ടത് ആക്രമികളെ ആണ്. കേരളത്തിലെ മുഴുവൻ ഹോസ്റ്റലുകളിലെയും സമയ നിയന്ത്രണം ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ആസാദി എന്ന മൂവ്മെന്റ് തുടങ്ങിയത്. ലക്ഷ്യം നേടും വരെ നിയമ പോരാട്ടം തുടരും എന്നും വിദ്യാർത്ഥികൾ പറയുന്നു.
Content Highlights: students of Kozhikode Medical College demanding to change time limit in all hostels
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..