യൂണിഫോം അഴിച്ചുവെച്ച് സാഹസിക രക്ഷാപ്രവർത്തനത്തിനിറങ്ങി വൈറലായി എസ്.എച്ച്.ഒ പ്രശാന്ത് കുമാർ


വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്ക് രക്ഷാപ്രവർത്തനവുമായി പാമ്പാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്ത് കുമാർ. വീടുകളിൽ ഒറ്റപ്പെട്ടപോയവരെ രക്ഷിക്കാൻ യൂണിഫോം അഴിച്ചുവെച്ച് സാഹസിക രക്ഷാപ്രവർത്തനത്തിനിറങ്ങിയ എസ്.എച്ച്.ഒയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

കഴിഞ്ഞദിവസമുണ്ടായ മഴയിൽ പാമ്പാടി പുറക്കളം ഭാഗത്ത് തോട് കരകവിഞ്ഞൊഴുകി വീടുകൾ ഒറ്റപ്പെട്ടതോടെ നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാറും സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരിൽ നിന്ന് തോർത്ത് വാങ്ങി ഉടുത്ത് കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി എസ്.എച്ച്.ഒ ഒറ്റപ്പെട്ട വീടുകളിൽ എത്തി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വീട്ടുകാരെ മറുകരയിൽ എത്തിച്ചു.

Content Highlights: SI prasant kumar rescue operation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented