സ്‌കൂള്‍ കുട്ടികളില്‍ ആര്‍ത്തവ സംബന്ധമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിനായുള്ള കേരള സര്‍ക്കാരിന്റെ പ്രോജക്ട് ആണ് 'ഷീ പാഡ്'. എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹായത്തോടെ കേരള വനിതാ വികസന കോര്‍പറേഷനാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ 'ഷീ പാഡ് 'പ്രോജക്ട് നടപ്പിലാക്കുന്നത്. സൗജന്യ സാനിറ്ററി നാപ്കിന്‍ വിതരണം, ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനായുള്ള വെന്‍ഡിങ് മെഷീനുകളുടെ സ്ഥാപനം, ബോധവല്‍ക്കരണ ക്ലാസ് എന്നീ പരിപാടികളാണ് പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..