കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി


. ടെറസുകളിലൂടെയും മതിലുകളിലൂടെയും അ‌നായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ല.

'തലയ്ക്ക് വെട്ടി, കൈ കടിച്ചുപൊട്ടിച്ചു, എന്നിട്ടും വിട്ടില്ല. അ‌യാളിനി തിരിച്ചുവരല്ലേ എന്ന് മാത്രമേയുള്ളൂ..,' കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓർക്കുമ്പോൾ കന്തസ്വാമിയ്ക്ക് ഇപ്പോഴും ഭയം. തന്റെ വീട്ടിൽ കയറിയ കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതത്തെ (ജോൺസൺ) സാഹസികമായാണ് തമിഴ്നാട് ഈറോഡ് സ്വദേശിയായ കന്തസാമി പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് മരിയാർപൂതം തന്റെ സ്ഥിരം തട്ടകമായ കലൂരിലെ കാട്ടൂക്കാരൻ റോഡിൽ കന്തസ്വാമി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറിയത്. സമീപത്തെ മറ്റു മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ച ശേഷമാണ് കന്തസ്വാമിയുടെ വീട്ടിൽ എത്തിയത്. എന്നാൽ, ശബ്ദം കേട്ട് കന്തസാമി ഉണർന്നതോടെ പൂതം കുടുങ്ങുകയായിരുന്നു.എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ പ്രധാനമായും കലൂർ മേഖലയിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് മരിയാർപൂതം. ടെറസുകളിലൂടെയും മതിലുകളിലൂടെയും അ‌നായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ല. ഒരു തവണ മോഷണം നടത്തിയ അ‌തേ സ്ഥലത്തുതന്നെ വീണ്ടും മോഷണം നടത്തുന്നതാണ് രീതി. മുമ്പ് ജനകീയസേന ഉൾപ്പെടെ രൂപീകരിച്ചാണ് ഇയാളെ പികികൂടിയത്. മോഷണക്കേസിൽ പെട്ട് ജയിലിലായ പൂതം ഒന്നര വർഷം മുമ്പാണ് പുറത്തിറങ്ങിയത്.

Content Highlights: notorious thief mariyarpootham arrested in kochi ernakulam news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented