ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ആഴവും മിഴിവുമാർന്ന പ്രപഞ്ചചിത്രങ്ങൾ, നാസയുടെ ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് നൽകിത്തുടങ്ങി. ജ്യോതിശാസ്ത്രത്തിലെ പുതുയുഗപ്പുലരി എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. വെബ്ബ് ടെലസ്‌കോപ്പ് പകർത്തിയ ആദ്യചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് നാസ പുറത്തുവിട്ടത്.
ഒരു മണൽത്തരിയുടെ വലുപ്പമുള്ള സുക്ഷിരത്തിലൂടെ പുറത്തേക്ക് നോക്കുന്നത് സങ്കൽപ്പിക്കൂ. അത്രയും ചെറിയ ആകാശഭാഗത്തുകൂടി പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് വെബ്ബ് ടെലസ്‌കോപ്പ് നോക്കിയതിന്റെ അതിശയിപ്പിക്കുന്ന ദൃശ്യമാണ് ആദ്യം പുറത്തിറക്കിയ ചിത്രത്തിലുള്ളത്. മഹാവിസ്ഥോടനം അഥവാ ബിഗ് ബാങ്ങ് വഴി രൂപപ്പെട്ട ആദിമപ്രപഞ്ചത്തിലേക്ക് വരെ വെബ്ബ് ടെലസ്‌കോപ്പിന്റെ നോട്ടമെത്തുന്നു എന്നാണ്, എണ്ണിയാലൊടുങ്ങാത്ത ഗാലക്‌സികൾ നിരന്ന ആ ചിത്രം വ്യക്തമാക്കുന്നത്.
ജെയിംസ് വെബ്ബ് ടെലസ്‌കോപ്പിന്റെ നോട്ടം പ്രപഞ്ചത്തിലെ ആദിമഗാലക്‌സികളിലേക്കു വരെ നമ്മളെ എത്തിക്കുന്നു!...
Content Highlights: Nasa space telescope james webb images of universe
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..