ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ കുടുംബത്തോടൊപ്പം ഡിപ്പോയ്ക്ക് മുന്നിലെത്തി സമരം ചെയ്തു. കൈക്കുഞ്ഞുമായി എത്തിയായിരുന്നു സമരം. കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ മാങ്ങാനം സ്വദേശി വൈശാഖ്, വൈശാഖിന്റെ ഭാര്യ രേഖ, അവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞ്, അതിരംപുഴ സ്വദേശിയായ അമോല്‍, അവരുടെ കൈക്കുഞ്ഞ് എന്നിവരാണ് സമരത്തിലുണ്ടായിരുന്നത്.
ജോലിചെയ്ത കൂലി കിട്ടാന്‍ വേണ്ടി മാത്രമാണ് സമരമെന്നും കുടുംബം നോക്കാന്‍ മറ്റുവഴിയില്ലെന്നും കണ്ടക്ടര്‍മാര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം കിട്ടിയിട്ടില്ല. ബോണസോ മറ്റ് അലവന്‍സോ ഒന്നും ചോദിക്കുന്നില്ലെന്നും ജോലി ചെയ്ത കൂലി മാത്രമാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
Content Highlights: ksrtc conductors on strike demanding pending salary at kottayam at ksrtc depot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..