സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോഡ് മുന്നേറ്റം തുടരുകയാണ്. വാങ്ങുന്നവര്‍ക്ക് പകരം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്. ചൊവ്വാഴ്ച പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപ കടന്നു. 2020-ലെ റെക്കോഡ് ഭേദിച്ചാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് വിലയില്‍ മൂന്നാഴ്ച കൊണ്ട് 1,800 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1973-ല്‍ കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 220 രൂപയും ഗ്രാമിന് 27.50 രൂപയുമായിരുന്നു.
രാജ്യാന്തര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,935 ഡോളറാണ് വില. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയുടെ വേഗം കുറയ്ക്കാൻ തീരുമാനിച്ചത് ഡോളറിനെ ദുർബലമാക്കി. ആഗോള സാമ്പത്തിക മേഖലയിലെ അസ്ഥിരതയും ഉയർന്ന പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാന്ദ്യഭീതിയുമാണ് വില കൂടാനുള്ള മറ്റ് കാരണങ്ങൾ.
Content Highlights: gold price, yellow metal, internal gold market, international gold price
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..