ഓളത്തിലേറ്റി ‘കണ്ണൂർ ദസറ’യും നവരാത്രി ആഘോഷവും


മുക്കിലും മൂലയിലും നിറയുന്ന സംഗീതവും നൃത്തച്ചുവടുകളും...വഴിയോരത്തെ മരക്കൊമ്പുകളിൽ ഇളകിയാടുന്ന ദീപമാലകൾ...ഓരോ നഗര ചത്വരത്തിലും വൈദ്യുതി ദീപങ്ങളൊരുക്കിയ മായക്കാഴ്ചകൾ...പൊടിപൊടിക്കുന്ന തെരുവോര വിപണി...രാവേറെച്ചെല്ലുംവരെ ഒഴുകിയെത്തുന്ന പുരുഷാരം. അതെ, കണ്ണൂർ ഇപ്പോൾ ശരിക്കും ഉത്സവലഹരിയിലാണ്.

ദസറക്കാലത്തെ മൈസൂരുവിനെ തെല്ലെങ്കിലും ഓർമിപ്പിക്കുന്ന കാഴ്ചകളാണ് കണ്ണൂരിലെങ്ങും. മൈസൂരുവിന്റെ ഒരു ‘ചറു പതിപ്പ്’ എന്ന് വിശേഷിപ്പിക്കാം ഇപ്പോൾ നഗരത്തെ. വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ കണ്ണൂർ ദസറ പുനരാംരംഭിച്ചത് ഇൗ വർഷമാണ്. കോവിഡ് കാലത്തെ അടച്ചിടലിൽനിന്നും ഏറെക്കുറെ മുക്തരായ ജനം ശരിക്കും തിമർക്കുകയാണ്. നഗരപരിധിയിൽ വിളിപ്പാടകലങ്ങളിൽ സ്ഥിതി ചെയ്യുന്ന കോവിലുകളിലെ കലാപരിപാടികൾ കൂടിയായതോടെ സംഗതി ജോർ !കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന കണ്ണൂർ ദസറക്കും നവരാത്രി ആഘോഷങ്ങൾക്കുമൊപ്പം പോലീസ് മൈതാനത്ത് ഞായറാഴ്ച തുടങ്ങുന്ന ജംബോ സർക്കസ് പ്രദർശനം, ജവാഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന ‘ഇഡ’ നൃത്തോത്സവം എന്നിവ ഉത്സവഛായ ഇരട്ടിയാക്കുന്നു.

Content Highlights: kannur dasara navaratri celebrations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented