വർഷം 1984, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയൻ അധിനിവേശകാലം. രാജ്യാതിർത്തികൾ ഭേദിച്ച് അഫ്ഗാൻ ജനതയുടെ കൂട്ടപ്പലായനം തുടർന്നു. അഭയാർഥികളുടെ ചിത്രം പകർത്താനായി പാകിസ്ഥാനിലെ നാസിർ ബാഗ് ക്യാമ്പിലെത്തിയതാണ് അമേരിക്കൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മെക്കറി. ആയിരങ്ങൾ തിങ്ങിപ്പാർത്ത ആ ക്യാമ്പുമുറിയിൽ നിന്ന് ഒരു നോട്ടം മക്കറിയുടെ നെഞ്ചിലേക്കു തുളച്ചു കയറി.
തിളങ്ങുന്ന പച്ചക്കണ്ണുകളുടെ രൂക്ഷമായ ആ നോട്ടം പിന്നീട് ലോകമനസാക്ഷിയിലേക്ക് പടർന്നു. ശർബത് ഗുല, അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. അഫ്ഗാൻ അഭയാർഥിയായ ആ പന്ത്രണ്ടുവയസ്സുകാരി പിന്നീട് നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖച്ചിത്രമായി. ആ ഒരൊറ്റ ചിത്രംകൊണ്ട് അഫ്ഗാൻ അഭയാർഥികളുടെ പ്രശ്നങ്ങളിലേക്ക് ഗുല ലോകശ്രദ്ധയെ കൊണ്ടുവന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..