ജി.എസ്.ടി. കുടിശ്ശിക കിട്ടാത്തതിനാലല്ല ഇന്ധനവില വർധിപ്പിച്ചതെന്നും കേരളത്തിന് കിട്ടാനുള്ള അവസാന ഗഡു ജി.എസ്.ടി. കുടിശ്ശിക മാത്രമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ അഞ്ചുവർഷമായി ജി.എസ്.ടി. കുടിശ്ശികയുടെ കണക്ക് കേരളം നൽകിയിട്ടില്ലെന്ന കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ലോക്സഭയിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി. നഷ്ടപരിഹാരമടക്കം കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള വിഹിതം കിട്ടാത്തതിനാലാണ് ഇന്ധനവില വർധിപ്പിക്കാൻ നിർബന്ധിതരായതെന്നാണ് കേരള സർക്കാർ പറയുന്നതെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം പറഞ്ഞത്.
Content Highlights: finance minister, kn balagopal, nirmala seetharaman, GST compensation for Kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..